ഖത്തറിലെ പ്രവാസി സമൂഹങ്ങൾക്ക് നൽകുന്ന സേവനങ്ങളിലും വളർച്ചയിലും ഒരു പ്രധാന നാഴികക്കല്ല് രേഖപ്പെടുത്തിക്കൊണ്ട്, ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫീസുകളുടെയും സ്റ്റുഡിയോ സമുച്ചയത്തിൻ്റേയും മഹത്തായ ഉദ്ഘാടനം 2025 നവംബർ 20-ന് ദോഹയിൽ നടന്നു.
നയതന്ത്രജ്ഞർ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ, കമ്മ്യൂണിറ്റി - കോർപ്പറേറ്റ് നേതാക്കൾ തുടങ്ങിയവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങ്, ക്യു.എഫ്.എം ശൃംഖലയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും ഖത്തറിലെ പ്രവാസി മാധ്യമരംഗത്തെ അതിൻ്റെ സുപ്രധാനമായ പങ്കിനെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ, ശ്രീലങ്കൻ അംബാസഡർ ശ്രീമതി. ......

ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെഡക്സ് കാർഗോ പ്രസന്റ്സ് ചാലിയാർ ഉത്സവം 2025 പ്രേഷകർക്ക് ദൃശ്യവിരുന്നൊരുക്കി. വൈകുന്നേരം നാല് മണി മുതൽ വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ചാലിയാർ ദോഹയിലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വൈവിധ്യമായ കലാരൂപങ്ങളാണ് അവതരിപ്പിച്ചത്.
ചാലിയാർ ദോഹയിലെ ചാലിയാർ പുഴ ഉത്ഭവിക്കുന്ന പോത്ത്കല്ല് മുതൽ ബേപ്പൂർ വരെയുള്ള ഇരുപതിനാല് പഞ്ചായത്തുകളിൽ ഓരോ പഞ്ചായത്തിന്റയും ചരിത്രവും, സംസ്കാരവും, ഭൂപ്രകൃതിയും ദൃശ്യമികവോടെ അവതരിപ്പിച്ച് അതിനനുബന്ധമായി പഞ്ചായത്ത്
കൂട്ടായ്മകളുടെ നേതൃത്വത്തിൽ വെൽക്കം ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, കോൽക്കളി, ഒപ്പന, തിരുവാതിര, മാർഗംകളി, കോമഡി സ്കിറ്റ്, ചൂരൽമൽ ദുരന്തത്തിന്റെ ദൃശ്യവിഷ്കാരം എന്നിവ വ്യത്യസ്തമായ ദൃശ്യാനുഭവങ്ങൾകൊണ്ട് പ്രേഷകർക്ക് വിരുന്നൊരുക്കി.
മീഡിയ വൺ പതിനാലാം രാവ് ടൈറ്റിൽ വിന്നറും സിനിമ പിന്നണി ഗായകരുമായ ബാദുഷയും സൽമാനും അവതരിപ്പിച്ച സംഗീതവിരുന്ന് പ്രേഷകർ നൃത്തം ചെയ്തും ഹർഷാരവത്തോടെയുമാണ് വരവേറ്റത്.
ചാലിയാർ ദോഹയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങ് ചാലിയാർ ദോഹ എം സി അംഗങ്ങളുടെ സാനിധ്യത്തിൽ ഡോക്ടർ വൈഭവ് തണ്ടാലേ -കോൺസുലർ എംബസി ഓഫ് ഇന്ത്യ നിർവഹിച്ചു. ......
ദോഹ: മർസ ഗ്രൂപ്പിൻ്റെ ലക്ഷ്വറി അറബിക്ക് സ്വീറ്റ്സിൻ്റെ ഷോപ്പ് ലസിസ് മർസ അൽ സൈലിയ അൽ മിറാദ് 2 വുഖൂദ് പെട്രോൾ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു. ചോക്ലേറ്റുകൾ, പൂക്കൾ, കേക്ക്, കോഫി, സ്വീറ്റ്സ് തുടങ്ങിയവയുടെ ലക്ഷ്വറി അൺലിമിറ്റഡ് ലസിസ് മർസയുടെ മൂന്നാമത്തെ ബ്രാഞ്ചാണിത്.
മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ചെയർമാൻ മായൻ കണ്ടോത്ത്, ഡയറക്ടർ ഗഫൂർ കണ്ടോത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ......
പശ്ചിമ ബംഗാളിലെ കിഴക്കൻ ബർദ്വാൻ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഔസ്ഗ്രാമിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ മകനുൾപ്പെടെയാണ് അറസ്റ്റിലായത്. ......
മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ കടുത്ത ഭിന്നത. ശിവസേന (ഉദ്ധവ് വിഭാഗം)–എംഎൻഎസ് അടുക്കുന്നതാണ് മഹാ വികാസ് അഘാഡിയിൽ തർക്കം രൂക്ഷമാകാൻ കാരണം.......
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികൾ ജോലി ചെയ്തിരുന്ന ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാല വീണ്ടും വിവാദ കേന്ദ്രമാകുന്നു. സ്ഥാപനത്തിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. ......
തുർക്കിയിൽ എയർ കംപ്രസർ ഹോസ് മലദ്വാരത്തിൽ കയറ്റിയതിനെ തുടർന്ന് പതിനഞ്ചുകാരന് ദാരുണാന്ത്യം. മരപ്പണിക്കാരായ സഹപ്രവർത്തകരുടെ തമാശയാണ് പതിനഞ്ചുകാരന്റെ ജിീവനെടുത്തത്. ......
ന്യൂഡൽഹി: ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ ചൈന തങ്ങളുടെ ആയുധ കച്ചവടത്തിന് അനുകൂലമായി വളർത്തിയെടുത്തുവെന്ന് അമേരിക്ക. യുഎസ് കോൺഗ്രസ് പാനലിന്റെ പുതിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. ......
കൊച്ചി: അഖില ഭാരതീയ കൊങ്കണി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 26മത് അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം തുടങ്ങി. എറണാകുളം കലൂർ എ ജെ ഹാളിൽ സരസ്വതി സമ്മാൻ പുരസ്കാര ജേതാവ് പ്രഭാവർമ അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം ഉത്ഘാടനം ചെയ്തു. ഗോവയിലെ പ്രശസ്ത കൊങ്കണി സാഹിത്യകാരൻ മാധവ് ബോർക്കർ അധ്യക്ഷത വഹിച്ചു. ......
കൊച്ചി: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡെയുടെ ബഹുമുഖ വ്യക്തിത്വത്തെ അനുസ്മരിച്ച് 'പീയുഷ് നോട്ട് ഔട്ട്'. കളമശ്ശേരി എസ്.സി.എം.എസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ പരസ്യ രംഗത്തെ പ്രമുഖരായ നിർവാണ ഫിലിം സ്ഥാപകൻ പ്രകാശ് വർമ്മ, ഒഗിൾവി ഇന്ത്യയുടെ മുൻ നാഷ്ണൽ ക്രിയേറ്റീവ് ഡയറക്ടർ രാജീവ് റാവു, ഒഗിൾവി ഗുരുഗ്രാം പ്രസിഡന്റ് പ്രകാശ് നായർ, ഒഗിൾവി സൗത്ത് മുൻ സിസിഒ കിരൺ ആന്റണി, സ്റ്റുഡിയോ ഈക്സോറസ് സ്ഥാപകൻ സുരേഷ് ഏറിയാട്ട് എന്നിവർ പീയുഷിനെ അനുസ്മരിച്ചു.
പരസ്യ നിർമ്മാതാക്കളുടെ സംഘടനയായ 'അയാം', പെപ്പർ ക്രിയേറ്റീവ് അവാർഡ് ട്രസ്റ്റ്, കേരള മാനേജ്മെന്റ് അ സോസിയേഷൻ (കെഎംഎ), കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ, എസ്.സി.എം.എസ് ഗ്രൂപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.
"പരസ്യ രംഗത്തേക്ക് കടന്നു വരുന്നവർക്കുള്ള എക്കാലത്തെയും മികച്ച മാതൃകയാണ് പീയുഷ്. നർമ്മവും നേതൃപാടവവും പീയുഷിന്റെ സവിശേഷതയായിരുന്നു." പ്രകാശ് വർമ്മ പറഞ്ഞു. ......